പിടിയിലാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഛത്തീസ്ഗഢില്‍ 62 മാവോയിസ്റ്റുകള്‍ കീഴടങ്ങി

maoist

റായ്പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ 62 മാവോയിസ്റ്റുകള്‍ പൊലീസില്‍ കീഴടങ്ങി. ഇവരുടെ പക്കല്‍ നിന്നും 51 നാടന്‍ തോക്കുകളും പൊലീസ്‌ പിടിച്ചെടുത്തു. സിപിഐ (മാവോയിസ്റ്റ്) കുതുല്‍ ഏരിയ കമ്മിറ്റിയിലെ പ്രവര്‍ത്തകരാണ് കീഴടങ്ങിയിരിക്കുന്നതെന്നാണ് പൊലീസ് പറഞ്ഞത്.

ഇവര്‍ ഒമ്പതു വര്‍ഷമായി ഇവര്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേതാക്കള്‍ ഏതും സമയവും അറസ്റ്റ് ചെയ്യപ്പെടാമെന്ന അവസ്ഥയിലാണ് ഇവര്‍ കീഴടങ്ങാന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top