നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഉന്നതതലയോഗം ഇന്ന്

police

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ തലവനായ ഐജി ദിനേന്ദ്ര കശ്യപ് ഇന്ന് ഉന്നതതലയോഗം ചേരും.

കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായ സാഹചര്യത്തിലാണ് യോഗം. ആലുവ പൊലീസ് ക്ലബിലാണ് യോഗം ചേരുന്നത്.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുന്ന കാര്യവും യോഗം പരിഗണിക്കും.

എന്നാല്‍ കേസിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ യോഗത്തില്‍ പങ്കെടുക്കില്ല.

Top