കാറും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ACCIDENT

ചാരുംമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കറ്റാനം മങ്കുഴി പുള്ളികണക്ക് തഴവശേരില്‍ ശ്രീജേഷ് (43) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം കെപി റോഡില്‍ നൂറനാട് പാറ ജംഗ്ഷനിലായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ശ്രീജേഷിനെ തിരുവല്ല പായിപ്പാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top