കൊല്ലം: കൊല്ലം ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തും.
പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കും വിധേയയാക്കും നാളെ മുഹമ്മദ് റോഷനെ ഓച്ചിറ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്.
റോഷൻ തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നുമാണ് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും പ്രതി മുഹമ്മദ് റോഷനും പറഞ്ഞിരുന്നു.