കൊല്ലം: ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ പെണ്‍ക്കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് പ്രതി മുഹമ്മദ് റോഷന്റെ ബന്ധുക്കള്‍.
രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ബന്ധുക്കള്‍ ഒളിപ്പിച്ചെന്നും ആരോപണമുണ്ട്.
പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ സ്‌കൂള്‍ രേഖയില്‍ 17-09-2001 ആണ് പ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് നിലനില്‍ക്കും. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും.