വടകര: പൊലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്ന എംടി രമേശിന്റെ വെല്ലുവിളി വൈകാരിക പ്രകടനമാണെന്ന് വ്യക്തമാക്കി ശ്രീധരന്‍ പിള്ള രംഗത്ത്.
കോടതിയെ സമീപിക്കാനുള്ള തീരുമാനം താന്‍ വ്യക്തിപരമായിട്ട് തന്നെയാണ് എടുത്തതെന്നും അതിന് പാര്‍ട്ടിയുടെ അനുമതി വേണ്ടെന്നും മൗലികാവകാശം ഉപയോഗിച്ചാണ് കോടതിയില്‍ പോയതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെയായിരുന്നു ബിജെപി നേതാവ് എം.ടി. രമേശ് രംഗത്തെത്തിയത്.
പൊലീസിന് ധൈര്യമുണ്ടോ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാനെന്നാണ് രമേശ് ചോദിച്ചത്. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ബിജെപിയുടെ രഥയാത്ര കടന്നുപോകുമെന്നും 16ന് ശബരിമല നട തുറക്കുന്ന സമയം സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നും രമേശ് വ്യക്തമാക്കിയിരുന്നു.
വിവാദ പ്രസംഗത്തിന്റെ പേരില്‍ കസബ പൊലീസാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ഐപിസി 505 (1) ബി പ്രകാരം കേസെടുത്തത്.