കോട്ടയത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്ന് റിപ്പോര്‍ട്ട്

death-hand

കോട്ടയം: കോട്ടയത്ത് പടുതാക്കുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്ന് റിപ്പോര്‍ട്ട്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് പടുതാക്കുളം വറ്റിച്ച് തെളിവുകള്‍ ശേഖരിച്ചു. പടുതാക്കുളത്തിന്റെ അടിയില്‍ കരിങ്കല്ല് കഷണങ്ങള്‍ കിടപ്പുണ്ടായിരുന്നു. അതില്‍ തലയിടിച്ചാവാം തല പൊട്ടിയതെന്നാണ് സൂചന.

നെടുങ്കണ്ടം കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെ (22) തിങ്കളാഴ്ച രാത്രിയില്‍ പത്തേകാലോടെയാണ് ഉറങ്ങുന്നതിനിടെ കാണാതാവുന്നത്. ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നുവെന്നും പത്തു മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ അവിടെ ഇല്ലായിരുന്നുവെന്നുമാണ് ഭര്‍ത്താവ് വിഷ്ണു പൊലീസിനോട് പറഞ്ഞത്.

വിഷ്ണുവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45ഓടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണിമായയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു

Top