ഭോപ്പാല്‍: മധ്യപ്രദേശിലെ ഛിംദ്‌വാഡ്രയില്‍ കുറ്റവാളിയെ തിരഞ്ഞെത്തിയ പൊലീസുകാരനെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ഉംരേത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ദേവചന്ദ് നാഗ്‌ലെയെയാണ് ബന്ധുക്കള്‍ കൊലപ്പെടുത്തിയത്.
കൊടും കുറ്റവാളിയായ ജോഹ്രി ലാലിനെ തേടിയെത്തിയ പൊലീസുകാരനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റുവാറണ്ടുമായി ജമുനിയ ജതു ഗ്രാമത്തിലേക്ക് കോണ്‍സ്റ്റബിള്‍ അനില്‍ കുമാറിനൊപ്പമാണ് ദേവചന്ദ് എത്തിയത്. എന്നാല്‍ ഒരു സംഘം ആളുകള്‍ ഇവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
ആക്രമണത്തില്‍ നിന്നും അനില്‍ കുമാര്‍ രക്ഷപെട്ടു. എന്നാല്‍ ദേവചന്ദിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവചന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.