പത്തനംതിട്ട: ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് കുടുംബം രംഗത്ത്.
ശിവദാസനെ കാണാതായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപണം ഉന്നയിക്കുന്നു. അതിര്‍ത്തി തര്‍ക്കം നേരത്തെ പരിഹരിച്ചിരുന്നതാണെന്നും കുടുംബം പറഞ്ഞു.
ഭര്‍ത്താവിന്റെ മരണം അപകടമരണമാണെന്ന് കരുതുന്നില്ലെന്നാണ് ഭാര്യ ലളിത പറഞ്ഞത്. കഴിഞ്ഞ മാസം 18നായിരുന്നു ശിവദാസന്‍ ശബരിമലയ്ക്ക് പോയത്. 19ന് വീട്ടിലേക്ക് വിളിച്ചതായും ഭാര്യ പറയുന്നു.