കോഴഞ്ചേരി: കോഴഞ്ചേരി കുമ്പനാട് സഹോദരിയുടെ അടിയേറ്റ് മധ്യവയസ്‌കനായ സഹോദരന്‍ കൊല്ലപ്പെട്ടു. തട്ടേക്കാട് ചെള്ളേത്ത് തുണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുത്തുമണിയാണ്(52) സഹോദരിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരി ലില്ലിക്കുട്ടി(56)യെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ച് വന്ന മുത്തുമണി 80 വയസുകാരിയായ അമ്മയെ മര്‍ദിക്കുന്നതു കണ്ടാണ് സമീപത്ത് താമസിക്കുന്ന ലില്ലിക്കുട്ടി ഓടിയെത്തിയത്. തുടര്‍ന്ന് ഇവര്‍ സഹോദരനെ കൈയിലുണ്ടായിരുന്ന സ്പാനര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടി കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മുത്തുമണിക്ക് പിന്നാലെയെത്തി വീണ്ടും അടിച്ചതായും ഇവര്‍ പറയുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് വന്ന് അമ്മയെ മര്‍ദിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.