Police failed case spreading rumours on Tamil Nadu CM Jayalalithaa’s health

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് സോഷ്യല്‍ മീഡിയ സൈറ്റുകളിലുടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് 50 ല്‍ അധികം കേസുകളാണ് തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത്

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെ, അറസ്റ്റ് ഒന്നിനും പരിഹാരമല്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫും മുന്‍ ചീഫ് ജസ്റ്റീസുമായ എച്ച്.എല്‍. ദത്ത് പറഞ്ഞു

അതേസമയം, അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍കഴിയുന്ന ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജയ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തിയതായി അപ്പോളോ ആശുപത്രി മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. എന്‍. സത്യഭാമ പറഞ്ഞു.

Top