കളമശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്; പത്തോളം പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കളമശ്ശേരിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതായി സൂചന. കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ സി.പി ഒ.യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഹോംക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ഹോം ക്വാറന്റീനില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഡ്യൂട്ടിയിലുണ്ടായിരുന്നതാണ് ഇദ്ദേഹം. കൂടാതെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലും പിന്നീട് സ്റ്റേഷന്‍ ഡ്യൂട്ടിയിലും ഉണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഉദ്യോഗസ്ഥന് പനിയും മറ്റ് ശാരീരിക വിഷമതകളും കണ്ടുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

രോഗബാധ സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്‍ മറ്റ് നിരവധി ഉദ്യോഗസ്ഥന്മാരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. അതിനാല്‍ പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന.

Top