തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയ പിണറായി സര്‍ക്കാര്‍ കറ പുരണ്ട കാക്കിയെയും വിറപ്പിച്ചു.
സോളാര്‍ കേസ് അട്ടിമറിക്കുന്നതിനു കൂട്ട് നിന്ന എ.ഡി.ജി.പി പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും പ്രത്യേക അന്യേഷണ സംഘം തലവനായിരുന്ന എ.ഹേമചന്ദ്രനെതിരെ അന്വേഷണം നടത്താനുമുള്ള നീക്കം പൊലീസ് സേനയെ അമ്പരിപ്പിച്ചിരിക്കുകയാണ്.
പത്മകുമാറിനെയും ഹരികൃഷ്ണനെയും സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന.
ഹേമചന്ദ്രന്റെ കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം കടുത്ത നടപടിയുണ്ടാകും.
കേസുകള്‍ അട്ടിമറിച്ച് ഉന്നത കേന്ദ്രങ്ങളെ പ്രീതിപ്പെടുത്തുന്ന പൊലീസ് കേന്ദ്രങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണിത്.
നോര്‍ത്ത് സോണ്‍ ഡി.ജി.പി രാജേഷ് ദിവാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന കണ്ടെത്തല്‍ അന്വേഷിക്കുന്നത്.