അടിമപ്പണി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്‌

police

തിരുവനന്തപുരം: അടിമപ്പണി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. പൊലീസ് ആസ്ഥാനത്ത് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ എസ്.പിമാര്‍ മുതല്‍ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. പൊലീസിന്റെ പെരുമാറ്റം, സേനയിലെ ദാസ്യപ്പണി തുടങ്ങിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തന്നെയാണ് യോഗത്തിന് ചുക്കാന്‍ പിടിച്ചത്.

മാത്രമല്ല ഇന്ന് വൈകുന്നേരം തന്നെ തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗവും ഡി.ജി.പി വിളിച്ചിട്ടുണ്ട്.

Top