പത്തനംതിട്ട ;ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരിൽ നിന്ന് ഭക്ഷണത്തിന് പണം ഈടാക്കുന്നു എന്ന് പരാതി. കോവിഡ് പ്രതിസന്ധി മൂലം ദേവസ്വം ബോർഡ് സബ്സിഡി പണം നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പണം ഈടാക്കാനുള്ള നീക്കത്തിനെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
ശബരിമലയിലെ പൊലീസ് മെസ് സൂപ്പർവൈസറി ഓഫീസർ പുറത്തിറക്കിയ കുറിപ്പിലാണ് ഭക്ഷണത്തിനു പണം ഈടാക്കാനുള്ള തീരുമാനം വ്യക്തമാക്കുന്നത്. മുൻവർഷങ്ങളിൽ ദേവസ്വം ബോർഡിൽ നിന്നും ലഭിച്ചിരുന്ന മെസ്സ് സബ്സിഡി ഇത്തവണ ഉണ്ടാകില്ല. അതിനാൽ സന്നിധാനം പമ്പ നിലയ്ക്കൽ എരുമേലി മണിയാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പൊലീസ് മെസ്സിൽ നിന്നും ഭക്ഷണം കഴിക്കാൻ പണം നൽകണം. പുതിയഉത്തരവിനെതിരെ പോലീസുകാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.