കുറ്റപത്രം സമര്‍പ്പിക്കാന്‍ വീഴ്ച; എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം

മഞ്ചേരി: പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നു എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60), രണ്ടാം പ്രതി കുട്ടിയുടെ മാതാവ് എന്നിവര്‍ക്കാണ് ജഡ്ജി എ.വി.നാരായണന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

2018 ഏപ്രില്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകളുമൊന്നിച്ച് എടപ്പാളിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയ മൊയ്തീന്‍ ഇരുവശങ്ങളിലായി ഇരുന്ന യുവതിയേയും കുഞ്ഞിനെയും ലൈംഗിക പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തിയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമയാണ് പുറത്ത് വിട്ടത്. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top