പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പമുള്ള വാഹനം തടഞ്ഞെന്ന വിവാദത്തില്‍ തെളിവുമായി പൊലീസ് രംഗത്ത്.
മന്ത്രിയുടെ വാഹനം കടന്നു പോയത് 1.13 നാണെന്നും പരിശോധിച്ച വാഹനം കടന്നു പോയത് 1.20 നാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധനാ റിപ്പോര്‍ട്ടും പൊലീസ് പുറത്തു വിട്ടു.
തടഞ്ഞത് മന്ത്രിയുടെ വാഹനമല്ലെന്നും മറ്റൊരു വാഹനമാണെന്നും വാഹനം പരിശോധിച്ചത് പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണെന്നും പരിശോധന സ്വഭാവിക നടപടിയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.