പൊലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

kerala-high-court

കൊച്ചി: പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി.

ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പോസ്റ്റല്‍ ബാലറ്റില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

അതേസമയം, പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിക്ക് ഇന്ന് കൈമാറി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് ഈ മാസം 18ന് പരിഗണിക്കാന്‍ മാറ്റി.

Top