തിരുവനന്തപുരം : പൊലീസ് പോസ്റ്റല്‍ വേട്ട് തിരിമറി വിഷയത്തില്‍ നാല് പൊലീസുകാരെ തിരിച്ചു വിളിച്ചു. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാലു പൊലീസുകാരെയാണ് ബറ്റാലിയന്‍ ഡിഐജി തിരിച്ചു വിളിച്ചത്. തിരിച്ചുവിളിച്ചവരില്‍ മണിക്കുട്ടനും ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
നേരത്തെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പൊലീസ് ഇടക്കാല റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിരുന്നു. നോഡല്‍ ഓഫീസര്‍ എസ്. ആനന്ദകൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൊഴി രേഖപ്പെടുത്താന്‍ സാധിച്ചില്ലെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും കാണിച്ചാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിച്ചു വീണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുക.