കോഴിക്കോട്: പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ക്ക് തടയാന്‍ പൊലീസ് നിര്‍ദേശം. ജില്ലയിലെ പാര്‍ട്ടി ഓഫീസുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വടകര ഡിവൈഎസ്പിയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ദേശം അറിയിച്ചത്. രാത്രികാലങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.