ജനനേന്ദ്രിയം മുറിച്ച കേസ് ; പെണ്‍കുട്ടിക്കും വീടിനും പൊലീസ് സംരക്ഷണം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്കും പെണ്‍കുട്ടിയുടെ വീടിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

സ്വാമിയുടെ സഹായി അയ്യപ്പദാസിനെതിരെ പെണ്‍കുട്ടി തിരുവനന്തപുരം പേട്ട പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ സ്വാമിയേയും തന്നെയും കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്നും താന്‍ ആരുടെയും തടങ്കലിലല്ല,ജീവന് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Top