നിര്‍ദേശങ്ങള്‍ അംഗീകരിച്ചു; കെ.പി. ശശികലയെ സന്നിധാനത്തേക്കു കടത്തിവിട്ടു

നിലയ്ക്കല്‍: പൊലീസുകാര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചതോടെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ സന്നിധാനത്തേക്കു കടത്തിവിട്ടു.

നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിസ് പൊലീസ് വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. ആറുമണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തുടരാനാവില്ലെന്നും പ്രാര്‍ഥനായജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുതെന്നും തുടങ്ങിയ നിര്‍ദേശങ്ങളാണു നോട്ടിസിലുള്ളത്.

ഇക്കാര്യങ്ങള്‍ ആദ്യം അംഗീകരിക്കില്ലെന്ന നിലപാടെടുത്തിരുന്ന ശശികല പിന്നീട് അംഗീകരിച്ചു കൊണ്ട് ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണു യാത്രയ്ക്ക് അനുമതി നല്‍കിയത്. പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്ക് പോകുന്നതെന്നാണ് ശശികല പറഞ്ഞത്.

Top