കോട്ടയം: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ജീവനൊടുക്കി. ചങ്ങനാശേരി പുഴാവത് സുനില്‍കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. സജികുമാര്‍ എന്ന വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്ന് 600 ഗ്രാം സ്വര്‍ണം മോഷണം പോയിരുന്നു. ഇവിടെ ജീവനക്കാരനായിരുന്നു സുനില്‍. ഇതേതുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്തത്. പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്.