കോഴിക്കോട് : മുക്കത്ത് സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍.
ഗെയില്‍ പാചക പൈപ്പ് ലൈനിനെതിരെയാണ് ഹര്‍ത്താല്‍.
എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.
ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. എന്നാല്‍, സമരക്കാര്‍ പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ത്തു.
ഇതിനെ തുടര്‍ന്ന്, നാല് സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.