കൊച്ചി: അഡ്വ. സി.പി ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്.
തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. ചാലക്കുടി രാജീവ് വധക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. രാജീവ് വധക്കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.
കേസില്‍ സി.പി ഉദയഭാനുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
ജിഷ്ണു പ്രണോയ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് സി.പി ഉദയഭാനുവിനെ മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.