പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

മലപ്പുറം : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വാഴക്കാട് പോലീസും സ്‌പെഷന്‍ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

അഭിമന്യൂ കൊലക്കേസിലെ പ്രധാന പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് ഒളിവില്‍ കഴിയുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഇതിനിടെ വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ കസ്റ്റഡിയിലെടുത്തത്.

Top