കൊച്ചി: കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് പൊലീസും ജനങ്ങളും ഒരുമിച്ച് നടപ്പിലാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതി കേരള റെയില്‍വെ പൊലീസില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ട് ആദ്യമായി എറണാകുളം റെയില്‍വെ സബ്ബ് ഡിവിഷനെ തെരഞ്ഞെടുത്തു.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കൊച്ചി സിറ്റി ജില്ലാ പൊലീസ് മേധാവി എം.പി ദിനേശ് ഐപിഎസ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിര്‍വ്വഹിച്ചു.