തിരുവനന്തപുരം: പ്രതിപക്ഷ എം.എല്‍.എയ്ക്ക് തീവ്രവാദവുമായി ബന്ധമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് വി.ഡി. സതീശന്‍. എം.എല്‍.എ. ആലുവയിലുണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിപ്പിച്ചിരുന്നു. ഇതിന് ശേഷം സംസാരിക്കവെയാണ് എം.എല്‍.എ പ്രതികരിച്ചത്.
പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലുവ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.