തിരുവനന്തപുരം: ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന സിപിഎം അക്രമങ്ങള്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പൊലീസിനെ നോക്കുകുത്തിയാക്കി കൊണ്ട് പ്രദേശത്ത് അക്രമം അഴിച്ചുവിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഞായറാഴ്ച വടകര ഓര്‍ക്കാട്ടേരിയിലായിരുന്നു ആര്‍എംപി ഓഫീസിനു നേരെ ആക്രമണമുണ്ടായത്. ലോക്കല്‍ സെക്രട്ടറിയടക്കം നാല് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആര്‍എംപി നേതൃത്വം ആരോപിച്ചിരുന്നു.