കോഴിക്കോട്: സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കുന്നത് ഡിസിപി ജമാലുദ്ദിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ്. അന്വേഷണ സംഘം രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
രണ്ട് പരാതികളിലാണ് അന്വേഷണം. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയിലും പൊലീസ് രാഘവന്‍റെ മൊഴിയെടുക്കുന്നുണ്ട്.