തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് യുവതി-യുവാക്കളില്‍ നിന്ന് പണം തട്ടുന്ന രണ്ടുപേര്‍ അറസ്റ്റില്‍. വിപിന്‍, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ബന്ധുക്കളെ അറിയിക്കുമെന്നും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയിരുന്നത്.
ഹൈവേയുടെ വശങ്ങളില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. വണ്ടി നമ്പറടക്കമുള്ള വിവരങ്ങള്‍ അനീഷ് ആദ്യം ഫോണിലൂടെ വിപിനെ അറിയിക്കും. വിപിന്‍ കാറിനരികിലെത്തി യുവതികളെ ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.
മാനഹാനി ഭയന്ന് കാറിലുള്ളവര്‍ പണവും മൊബൈലും സ്വര്‍ണ്ണവും നല്‍കും. പണമില്ലെങ്കില്‍ എടിഎം കാര്‍ഡ് വാങ്ങി പണം പിന്‍വലിച്ച ശേഷം പ്രതികള്‍ കാര്‍ഡ് തിരികെ നല്‍കാറുണ്ടെന്നും പൊലീസ് പറയുന്നു.
സ്വര്‍ണ്ണം നഷ്ടപ്പെട്ട കണ്ണമ്മൂല സ്വദേശി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളുടെ പക്കല്‍ നിന്ന് നാല് ഫോണുകളും മുപ്പതിലധികം സിം കാര്‍ഡുകളും മെമ്മറി കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു.