കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്ന കടന്നാക്രമണത്തിനെതിരെ നടി പാര്‍വതി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉടന്‍ പാര്‍വതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് പാര്‍വതി നല്‍കിയ പരാതി അദ്ദേഹമാണ് കൊച്ചി പൊലീസിന് കൈമാറിയത്.
പാര്‍വതി ഇപ്പോള്‍ താമസിക്കുന്നത് എറണാകുളത്ത് ആയതിനാലാണ് പരാതി കൊച്ചി സിറ്റി പൊലീസിന് കൈമാറിയത്.
മമ്മുട്ടി അഭിനയിച്ച കസബ സിനിമയിലെ നായക കഥാപാത്രത്തിനെതിരെ പാര്‍വതി അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ പ്രതികരിച്ചതാണ് സംഭവങ്ങള്‍ക്ക് ആധാരം.
ഇതിനെതിരെ മമ്മുട്ടി ആരാധകര്‍ ശക്തമായി സോഷ്യല്‍ മീഡിയ വഴി പാര്‍വതിക്ക് നേരെ ആഞ്ഞടിച്ചിരുന്നു.
സിനിമാരംഗത്ത് നിന്ന് പോലും പാര്‍വതിക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.
ഈ സാഹചര്യത്തില്‍ വിമര്‍ശകരുടെ വായ മൂടികെട്ടാനാണ് പൊലീസില്‍ പരാതിയുമായി പാര്‍വതി രംഗത്ത് വന്നത്.
അതേസമയം പാര്‍വതിയുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ പൊലീസില്‍ തന്നെ ആശയ കുഴപ്പമുണ്ട്.
ആയിരക്കണക്കിന് പേര്‍ പാര്‍വതിക്കെതിരെ രൂക്ഷമായി പ്രതികരിച്ചതിനാല്‍ ഇവര്‍ക്കെതിരെയെല്ലാം കേസെടുക്കുന്നത് പ്രായോഗികമല്ല എന്ന നിലപാട് ഒരു വിഭാഗത്തിനുണ്ട്.
മാത്രമല്ല തെറി വിളിച്ചതിന് കേസെടുക്കാം എന്നതല്ലാതെ നടിയെ വിമര്‍ശിച്ചതിന് മാത്രം കേസെടുക്കാന്‍ കഴിയില്ലന്ന് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു