police released krishnadas

തൃശൂര്‍: ജിഷ്ണു പ്രണോയ് കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് കൃഷ്ണദാസിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്തത്.

ഹൈക്കോടതിയില്‍ നിന്നും കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാലാണ് ഇയാളെ വിട്ടയച്ചത്.
പൊലീസ് അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.

അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമാണെന്ന് ആരോപിച്ച് ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തി. ബുധനാഴ്ച മുതല്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.

Top