police-report-action-against-mahija

തിരുവനന്തപുരം: സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മക്ക് സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കാനാണ് ബലപ്രയോഗം നടത്തിയതെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. നിര്‍ബന്ധപൂര്‍വം നീക്കിയത് പൊലീസ് ആസ്ഥാനത്തെ ഉപരോധം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമരം കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുപറ്റിയോയെന്ന് വിശദമായി പരിശോധിക്കണം. പൊലീസ് അതിക്രമത്തിന് തെളിവില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നും മനോജ് എബ്രഹാം ഡി.ജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പൊലീസ് നടപടി ഉണ്ടായത്. നിരാഹാരസമരം അനുഷ്ഠിക്കാന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തടഞ്ഞിരുന്നു.

Top