police report leaked paravoor case

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനിടയാക്കിയ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കി പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തായി. ആദ്യം വെടിക്കെട്ടിനെതിരെ റിപ്പോര്‍ട്ട നല്‍കിയ പോലീസ് പിന്നീട് മത്സരക്കമ്പം ഒഴിവാക്കിയാല്‍ മതിയെന്ന റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഏപ്രില്‍ നാലിനായിരുന്നു വെടിക്കെട്ട് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പോലീസ് നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ വെടിക്കെട്ട് നടത്തരുതെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നാലു ദിവസത്തിനു ശേഷം നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ പോലീസ് മലക്കംമറിയുകയായിരുന്നു.

എപ്രില്‍ എട്ടിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മത്സരക്കമ്പം ഒഴിവാക്കണമെന്ന് മാത്രമായിരുന്നു നിര്‍ദേശം. മറ്റ് സുരക്ഷാപ്രശ്‌നങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചാത്തന്നൂര്‍ എസിപിയും പരവൂര്‍ എസ്‌ഐയും വെടിക്കെട്ടിനെ അനുകൂലിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

Top