‘ചീമുട്ട, മുളകുപൊടി പ്രയോഗം’; കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകർ ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസുകാർക്കുനേരെ ചീമുട്ടയും മുളകുപൊടിയും എറിഞ്ഞ സംഭവത്തിൽ ചീമുട്ടയുടെയും, മുളകുപൊടിയുടെയും ഉറവിടം കണ്ടെത്താൻ പൊലീസ് നീക്കം. റിമാൻഡിൽ കഴിയുന്ന അഞ്ചു കെഎസ്‌യു പ്രവർത്തകരെ ഇതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഇതാവശ്യപ്പെട്ട് പൊലീസ് കസ്റ്റഡിക്കുള്ള അപേക്ഷ നൽകി. കസ്റ്റഡി അപേക്ഷ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് നൽകിയത്. 26ന് ഇത് പരിഗണിക്കും. സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിലും ചൊവ്വാഴ്ച ഉത്തരവ് പറയും.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

Top