യതീഷ് ചന്ദ്രക്ക് കമ്മീഷണർ പദവി, ജില്ലാ പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണി

തിരുവനന്തപുരം :സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചു പണി. ജില്ലാ പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് മേധാവികളും സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെയാണ് മാറ്റിയത്.

പുതിയ ഇന്റലിജന്‍സ് ഐജിയായി അശോക് യാദവിനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ റൂറല്‍ എസ് പിയായ യതീഷ് ചന്ദ്ര തൃശൂര്‍ കമ്മീഷണറാകും. അരുള്‍ ബി കൃഷ്ണ കൊല്ലം കമ്മീഷണറായും രാഹുല്‍ ആര്‍ നായര്‍ എറണാകുളം റൂറല്‍ എസ് പി ആയും ഡോ. ശ്രീനിവാസ് കാസര്‍കോഡ് എസ് പിയായും ചുമതലയേക്കും.

ജില്ലാ പൊലീസ് മേധാവിമാര്‍: എ.ശ്രീനിവാസ് കാസര്‍കോട്, ദേബാശിഷ് കുമാര്‍ ബെഹ്‌റ പാലക്കാട്, പ്രതീഷ് കുമാര്‍മലപ്പുറം, ആര്‍.കറുപ്പുസ്വാമി വയനാട്, ജി.ജയദേവ് കോഴിക്കോട് റൂറല്‍, എം.കെ.പുഷ്‌കരന്‍ തൃശൂര്‍ റൂറല്‍, രാഹുല്‍ ആര്‍.നായര്‍ എറണാകുളം റൂറല്‍, ഉമ ബെഹ്‌റ കമന്‍ഡാന്റ് കെഎപി 2 പാലക്കാട്, ആര്‍.നിശാന്തിനി ഹെഡ് ക്വാര്‍ട്ടേഴ്‌സ്, കെ.ജി.സൈമണ്‍ കമന്‍ഡാന്റ് കെഎപി 3 അടൂര്‍.

നിശാന്തിനി വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ്, നിര്‍ഭയ സെല്‍ സംസ്ഥാന കോ ഓഡിനേറ്റര്‍, ജെന്‍ഡര്‍ പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നീ പദവികളും അധികമായി വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്തുനിന്ന് ഒഴിവാക്കി. ഡിഐജി, ഐജി, എഡിജിപി തലത്തിലും വൈകാതെ മാറ്റമുണ്ടാകും.

Top