കോഴിക്കോട്: പെട്രോള്‍ പമ്പില്‍ തോക്കു ചൂണ്ടി യുവാവ് ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നതായി പരാതി. കുന്ദമംഗലത്തെ പമ്പില്‍ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം നടന്നത്. ഹിന്ദി സംസാരിക്കുന്ന യുവാവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
തുടര്‍ന്ന് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പൊലീസ് പരിശോധന നടത്തി. രാത്രി 9.30ഓടെ പമ്പ് അടയ്ക്കുന്നതിന് മുമ്പ് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. പ്രതിയെ പിടികൂടാന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കുന്ദമംഗലം പൊലീസ് വ്യക്തമാക്കി.