അരവണയില്‍ ചത്ത പല്ലി; ക്രമസമാധാനവിഭാഗം എഡിജിപി അന്വേഷിക്കും

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണത്തില്‍ ക്രമസമാധാനവിഭാഗം എഡിജിപി അന്വേഷിക്കും. കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹത്തോട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയാണ് ആരോപണവുമായി രംഗത്ത് വന്നത്. ശബരിമല ക്ഷേത്ര ദര്‍ശനത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവമെന്നാണ് ഇയാള്‍ പറയുന്നത്. ഒരു ബോക്‌സ് അരവണയാണ് വാങ്ങിയതെന്നും ഇതില്‍ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോഴാണ് പല്ലിയെ കണ്ടെത്തിയതെന്നുമായിരുന്നു ആരോപണം.

Top