ശബരിമലയിലെ അക്രമങ്ങള്‍ സുപ്രീംകോടതി വിധിക്ക് എതിരെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

kerala-high-court

കൊച്ചി: ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ സുപ്രീംകോടതിയുടെ വിധിക്ക് എതിരാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

പൊലീസ് ശബരിമലയില്‍ അക്രമങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പൊലീസ് പെരുമാറിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയുണ്ടെന്നും മുമ്പ് വെള്ളമൊഴിച്ച് കഴുകിയതിന്റെ വീഡിയോ ഹാജരാക്കിയെന്നും ഭക്തര്‍ കിടക്കാതിരിക്കാനാണ് വെള്ളമൊഴിച്ചതെന്ന ആരോപണം തെറ്റാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാന്‍ കഴിയില്ലെന്നും ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കിയ ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്തതെന്നും ചിത്തിര ആട്ട സമയത്ത് പ്രശ്‌നം ഉണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും പ്രശ്‌നമുണ്ടാക്കിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

Top