സന്നിധാനത്ത് പൊലീസുകാര്‍ ബൂട്ടിട്ട് കയറി; ശുദ്ധിക്രിയ നടത്തണമെന്ന് തന്ത്രി കണ്ഠര് രാജീവര്

പത്തനംതിട്ട: പൊലീസുകാര്‍ ബൂട്ടിട്ട് സന്നിധാനത്ത് കയറിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തണമെന്ന് തന്ത്രി കണ്ഠര് രാജീവര്.

പൊലീസുകാര്‍ ബൂട്ടിട്ട് കയറിയത് ആചാരലംഘനമാണെന്നും ശുദ്ധിക്രിയ നടത്തണമെന്നുമാണ് തന്ത്രി അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശുദ്ധിക്രിയ നടത്തും.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശബരിമല ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു പതിനെട്ടാം പടിക്ക് മുകളില്‍ പൊലീസ് ബൂട്ട് ധരിച്ചെത്തിയത്. ശ്രീകോവിലിന് പിന്‍വശത്ത് മാളികപ്പുറത്തേക്കുള്ള വഴിയിലാണ് ലാത്തിയും ബൂട്ടും ഷീല്‍ഡുമായി പൊലീസുകാര്‍ കയറിയത്.

അതേസമയം, പതിനെട്ടാംപടിക്കു മുകളിലും മാളികപ്പുറത്തും ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ലാത്തിയും ബൂട്ട്‌സും ഒഴിവാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

Top