‘ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകൾ അടിച്ചു മാറ്റുന്നു’- വീഡിയോ വ്യാജമെന്ന് പൊലീസ്; മേയറുടെ പരാതി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി ഉപയോ​ഗിച്ച ഇഷ്ടികകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്ന് വീഡിയോ ചെയ്ത് വ്യാജ പ്രചാരണം. സംഭവത്തിൽ തിരുവനന്തപുരം ന​ഗരസഭാ മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.

വീഡിയോ സന്ദേശം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി. പൊങ്കാലക്കായി ഒരു കോൺട്രാക്ടർ ഇഷ്ടികകൾ നൽകിയിരുന്നു. ചടങ്ങുകൾക്ക് ശേഷം ഈ ഇഷ്ടികകൾ കോൺട്രാക്ടർ തിരിച്ചു കൊണ്ടു പോയി. ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്തായിരുന്നു മോഷ്ടിക്കുന്നുവെന്ന പ്രചാരണം.

പൊങ്കാല വെയ്ക്കാനെടുത്ത ഇഷ്ടികകൾ ലൈഫ് മിഷൻ പദ്ധതിക്കായി ഉപയോ​ഗിക്കാൻ തിരുവനന്തപുരം കോർപറേഷൻ തീരുമാനിച്ചിരുന്നു. ലൈഫ് മിഷനുള്ള പൊങ്കാലക്കല്ലുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചായിരുന്നു വീഡിയോ വഴിയുള്ള വ്യാജ പ്രചാരണം. പൊങ്കാല കല്ലുകൾ സ്വകാര്യ വ്യക്തികൾ കടത്തുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്.

Top