ഇരിട്ടി: വിഷു വിപണി ലക്ഷ്യമിട്ട് അനധികൃതമായി സൂക്ഷിച്ച 4,000 കിലോ പടക്കശേഖരം പൊലീസ് പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിട്ടി പൊലീസ് നടത്തിയ റെയ്ഡിലാണ് പയഞ്ചേരി മുക്കിലെ ഗോഡൗണില്‍ നിന്ന് പടക്കങ്ങള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ഇരിട്ടി സ്വദേശി പ്രകാശനെ (40) അറസ്റ്റുചെയ്തു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. 500 കിലോഗ്രാം പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് മാത്രമേ കടയുടമയ്ക്കു ഉണ്ടായിരുന്നുള്ളുവെന്നും പൊലീസ് അറിയിച്ചു.