ഡല്‍ഹിയില്‍ ബാങ്ക് ജീവനക്കാരനെ വെടിവെച്ച് കൊന്ന ശേഷം മൂന്നു ലക്ഷം കൊള്ളയടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാവ്‌ല നഗരത്തില്‍ കോര്‍പറേഷന്‍ ബാങ്ക് ശാഖയിലെത്തിയ മോഷ്ടാക്കള്‍ ജീവനക്കാരനെ വെടിവെച്ച് കൊന്ന ശേഷം കൊള്ളയടിച്ചു.

കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയാണ് ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തിയത്. 33കാരനായ സന്തോഷ് കുമാര്‍ എന്ന ബാങ്ക് കാഷ്യറെയാണ് കൊലപ്പെടുത്തിയത്. ജീവനക്കാരനെ വെടിവെച്ചു വീഴ്ത്തിയ ശേഷം അക്രമികള്‍ മൂന്നു ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നു.

ദ്വാരകയിലെ ചാവ്‌ലയില്‍ സ്ഥിതി ചെയ്യുന്ന ബാങ്കില്‍ എത്തിയ അക്രമികള്‍ സന്തോഷിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പണം ആവശ്യപ്പെട്ടു. എന്നാല്‍ സന്തോഷ് കവര്‍ച്ചാ ശ്രമം ചെറുത്തതോടു കൂടിയാണ് അക്രമികള്‍ വെടി വെച്ചത്. രണ്ട് തവണ വെടിയേറ്റ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Top