കൊച്ചി: ഷുഹൈബ് വധക്കേസില്‍ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.
രണ്ടാം പ്രതിയായ രഞ്ജി രാജ്, മൂന്നാം പ്രതി കെ.ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കുമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2018 ഫെബ്രുവരി 12നായിരുന്നു മട്ടന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയത്. തട്ടുകടയില്‍ അര്‍ധരാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷുഹൈബ് ആക്രമണത്തിന് ഇരയായത്. ിനുവ