തിരുവനന്തപുരം: സംസ്ഥാനത്ത് 75 ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനം ചെയ്യാനിരിക്കെ ആശംസയര്‍പ്പിച്ച് ഐ.ജി. പി വിജയന്‍ രംഗത്ത്. ചില്‍ഡ്രന്‍ ആന്‍ഡ് പൊലീസ് (സി.എ.പി) പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയാണ് പി.വിജയന്‍ ഐ.പി.എസ്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശാസ്ത്രീയമായും സമയബന്ധിതമായും അന്വേഷിച്ചു കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്താനും വരും തലമുറയെ പോലീസ് സംവിധാനങ്ങളുമായി ചേര്‍ത്ത് നിര്‍ത്താനുമാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയും നന്മയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികളുടെയും സര്‍ക്കാര്‍/സര്‍ക്കാരിതര സംവിധാനങ്ങളുടെയും കൂട്ടായ പ്രയത്‌നം കൊണ്ട് മാത്രമേ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാകുകയുള്ളൂ.
കോവിഡ് ദുരന്തം മൂലം ഏറെ മാനസിക സഘര്‍ഷങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ താങ്ങും തണലുമാകട്ടെ എന്ന് പ്രത്യാശിക്കുന്നതായും ഐ.ജി പി.വിജയന്‍ കൂട്ടിച്ചേര്‍ത്തു.