ചെന്നൈ: സംവിധായകന്‍ പാ രഞ്ജിത്തിന്റെ ബാന്റിനെ വിലക്കി തമിഴ്‌നാട് പൊലീസ്. ചെന്നൈയില്‍ നടന്ന ജാതിരഹിത കൂട്ടായ്മയ്ക്കിടയില്‍ ബാന്റിലുള്ളവര്‍ പാടിയ പാട്ടില്‍ മോദി എന്ന പേര് ആവര്‍ത്തിച്ച് വന്നതിന്റെ പേരിലാണ് പൊലീസ് നടപടി.
പാട്ടിനിടയില്‍ പലതവണ മോദി എന്ന പേര് ആവര്‍ത്തിച്ച് കടന്നു വന്നതോടെ പരിപാടി നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സാംസ്‌കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും എന്നാല്‍, പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയ സംഘാടകര്‍, മോദി എന്നത് ലളിത് മോദിയോ നീരവ് മോദിയോ ഒക്കെ ആകാം. പൊലീസിന്റെ നടപടി ആവിഷ്‌കാര സ്വതന്ത്ര്യത്തിനന്മേലുള്ള കടന്ന് കയറ്റമാണെന്നും ആരോപിച്ചു. തങ്ങള്‍ രാജ്യത്തിന്റെ ആകെയുള്ള അവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പാടിയതെന്ന് കാസ്റ്റ്‌ലെസ് കളക്ടീവ് പറഞ്ഞു.
മുമ്പ് ശബരിമല വിഷയമുണ്ടായപ്പോള്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയ സംഘമാണ് കാസ്റ്റ്‌ലെസ് കളക്ടീവ്.