കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ വിരമിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമമെന്ന് പ്രിന്‍സിപ്പല്‍ പുഷ്പ്പജ. പ്രിന്‍സിപ്പലിന്റെ യാത്രയയപ്പിനിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പതിച്ചത്.
വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ വരാന്തയില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.