ഡല്‍ഹിയിലെ കൂട്ട ആത്മഹത്യ; ചില സംശയങ്ങള്‍ പ്രകടിപ്പിച്ച് പൊലീസ്

DELHI-POLICE

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചില സംശയങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. കുടുംബത്തിലെ ഒരാള്‍ അവസാന നിമിഷം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന സംശയയമാണ് പൊലീസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ജൂലൈ ഒന്നിന് വീട്ടിലെ ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഭാവ്‌നേഷ് ഭാട്ടിയ (50) ആണ് അവസാന നിമിഷം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായി പൊലീസ് സംശയയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല. മരിച്ച എട്ടുപേര്‍ക്കൊപ്പം വീട്ടിലെ മേല്‍ക്കൂരയിലെ വെന്റിലേറ്റര്‍ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലാണ് ഭാവ്‌നേഷ് ഭാട്ടിയയേയും കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഇയാളുടെ ഒരു കൈ വായുവില്‍ കഴുത്തിനടുത്തായിട്ടായിരുന്നു. ഇതാണ് സംശയമുയര്‍ത്തുന്നത്.

ഇയാളുടെ കൈയിലെ കുരുക്ക് അയഞ്ഞ നിലയിലായിരുന്നതും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നതിന് തെളിവാണെന്നാണ് ഫോറന്‍സിക് വിദഗ്ധരും വ്യക്തമാക്കുന്നത്. 77കാരിയായ നാരായണ്‍ ദേവി, മക്കളായ ഭാവ്‌നേഷ് ഭാട്ടിയ(50), ലളിത് ഭാട്ടിയ (45), ഇരുവരുടെ ഭാര്യമാരായ സവിത (48), ടീന (42), നാരായണന്റെ മകള്‍ പ്രതിഭ (57), പേരക്കുട്ടികളായ പ്രിയങ്ക (33), നീതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

Top