കൊല്ലം: കോപ്പിയടി ആരോപണത്തില്‍ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.
സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതര്‍ നടപടിയെടുത്തത്.